ഇംഗ്ലീഷ് ഫെസ്റ്റ്.
പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം രസകരവും ഫലപ്രദവും ആക്കുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ഏകദിന ഇംഗ്ലീഷ് പരിശീലനം നല്‍കുന്നു.ഒക്ടോ.4 വ്യാഴാഴ്ച കൊടകര ഗവ.എല്‍.പി.എസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അദ്ധ്യാപകന്‍ എന്നനിലയില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക/ന്‍ ആണ് പങ്കെടുക്കേണ്ടത്.അധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കും ഹാന്‍ഡ് ബുക്കുമായി എത്തണം. പരിശീലത്തില്‍ പങ്കെടുക്കുന്ന അധ്യാപിക അവരുടെ സ്കൂളിലെ മറ്റു ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
-കെ.രാജന്‍.,ബി.പി.ഒ.
No comments:
Post a Comment