ONE DAY TRAINING TO THE CHARGE TEACHER OF VIDYAARANGAM KALASAHITYAVEDI ON 30/10/12 AT GLPS KODAKARA.
THE SCHOOL LEVEL VIDYAARANGAM FEST ON 1/11/12.
WE NEEDED 100% PARTICIPATION.
DO ASSURE THE PARTICIPATION OF Ur SCHOOL.
DO SEND A REPLY FOR THIS MAIL.
-BPO
ഇംഗ്ലീഷ് ഫെസ്റ്റ്.
പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം രസകരവും ഫലപ്രദവും ആക്കുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ഏകദിന ഇംഗ്ലീഷ് പരിശീലനം നല്‍കുന്നു.ഒക്ടോ.4 വ്യാഴാഴ്ച കൊടകര ഗവ.എല്‍.പി.എസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അദ്ധ്യാപകന്‍ എന്നനിലയില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക/ന്‍ ആണ് പങ്കെടുക്കേണ്ടത്.അധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കും ഹാന്‍ഡ് ബുക്കുമായി എത്തണം. പരിശീലത്തില്‍ പങ്കെടുക്കുന്ന അധ്യാപിക അവരുടെ സ്കൂളിലെ മറ്റു ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
-കെ.രാജന്‍.,ബി.പി.ഒ.
ഗണിതോല്‍സവം:അധ്യാപകപരിശീലനം ഒക്ടോബര്‍ 11 ന്
2012 അന്താരാഷ്‌ട്രഗണിത വര്‍ഷാചരണത്തിണ്ടെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ ഗണിത അധ്യാപകര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു.ഒക്ടോബര്‍ 11 ന് കൊടകര ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന പരിശീലനതിലേക്ക് ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അധ്യാപകനെ/അധ്യാപികയെ അയക്കണം.അവര്‍ വിദ്യാലയത്തിലെ മറ്റു അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. പരിശീലങ്ങളില്‍ നൂറുശതമാനം പങ്കാളിത്തം ഉറപ്പുവരുത്തണം എന്നതിനാല്‍ പ്രധാന അധ്യാപകര്‍ അവരുടെ വിദ്യാലയ പ്രാധാന്യം ശ്രദ്ധിക്കണം.
-ബി.പി.ഒ.
അഭിനന്ദന യോഗം
സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാ പകന്‍ A .Y .മോഹന്‍ദാസ് നെ അഭിനടിക്കാന്‍ കൊടകര ബ്ലോക്കിലെ പ്രധാന അധ്യാപകരുടെ അനുമോദന യോഗം
28 /09 /12 വെള്ളിയാഴ്ച രാവിലെ 10 .30 നു കോടാലി ഗവ.എല്‍.പി.സ്കൂളില്‍ ചേരുന്നു.
കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാ പകന്‍ A .Y .മോഹന്‍ദാസ് വിദ്യാലയത്തില്‍ വരുത്തിയ മികവു നേരില്‍ കാണുന്നതിനും ഓരോ വിദ്യാലയത്തിനും യോജിച്ച മികവു പദ്ധതി രൂപികരിക്കാനും ഈ യോഗം ഉദ്ദേശിക്കുന്നു.ഓരോ വിദ്യാലയത്തിലും വിദ്യാലയതിന്റെ തായ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ ഉദ്ധെശിക്കുന്നതുമായ തനതു പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രധാന അധ്യാപകര്‍ പങ്കുവെക്കും.
MLA , AEO -DEO മാര്‍,DIET പ്രിന്‍സിപ്പല്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
-കെ .രാജന്‍,ബി.പി.ഒ.
ഉപജില്ല കലോല്ത്സവം
ചാലക്കുടി ഉപജില്ല കലോല്ത്സവം 22,23,24 തിയ്യതികളില്‍ കോടാലി Govt. L.P. സ്ക്കൂളില്‍ നടന്നു . ഉപജില്ലയിലെ 94 സ്കൂളില്‍ നിന്നായി 3500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു .22 നു കോടാലി Govt .L.P സ്കൂളില്‍ B.D ദേവസി ( എം. എല്‍ . എ) ഉത്ഘാടനം ചെയ്തു . 24 നു സമാപന സമ്മേളനം സി. രവീന്ദ്രനാഥ് (എം. എല്‍ . എ ) ഉത്ഘാടനം ചെയ്തു.
ചേര്‍പ്പ് ഉപജില്ല കലോല്ത്സവം തലോര്‍ ദീപ്തി H .S നടന്നു
2011 November 11 - ദേശീയ വിദ്യഭ്യാസ ദിനമായി ആചരിച്ചു