അഭിയാനം എന്നാല്‍ അഭിമാനകരമായ യാത്ര എന്നാണ് അര്‍ത്ഥം.കേന്ദ്രാവിഷ്കൃത പദ്ധതിയായ സര്‍വശിക്ഷാ അഭിയാന്റെ (SSA) ബ്ലോക്ക് റിസൌഴ്സ് സെന്‍റെര്‍ ( BRC ) കൊടകര ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2006 ഏപ്രില്‍ ഒന്നിന് ആണ്. പുതുക്കാട് Govt .V .H .S .സ്കൂളിനു അകത്താണ് BRC യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് .
ഏഴു ഗ്രാമ പഞ്ചായത്തുകളാണ് കൊടകര ബ്ലോക്കില്‍ ഉള്ളത് - അളഗപ്പനഗര്‍,കൊടകര , മറ്റത്തൂര്‍ ,നെന്മനിക്കര,പുതുക്കാട് ,തൃക്കൂര്‍ ,വരന്തരരപ്പിളി .59 വിദ്യാലയങ്ങള്‍ ആണ് കൊടകര BRC യുടെ പരിധിയില്‍ വരുന്നത് ( H S -17 , U P -17 , L P - 25 ) . ഈ വിദ്യാലയങ്ങള്‍ മൂന്ന് ഉപജില്ല ( ചേര്‍പ്പ് , ചാലക്കുടി , ഇരിങ്ങാലക്കുട ) വിദ്യാഭ്യാസ ഓഫീസറുടെ ( AEO ) കീഴിലും രണട് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ ( DEO ) കീഴിലും വരുന്നവയാണ് .
കൊടകര നിയമസഭ മണ്ഡലം ഇപ്പോള്‍ പുതുക്കാട് നിയമസഭ മണ്ഡലം ആണ് .എം. എല്‍ .എ വിദ്യാഭ്യാസ വിദഗ്ദന്‍ കൂടിയായ പ്രിയങ്കരനായ പ്രൊഫ: സി . രവീന്ദ്രനാഥ് ആണ് .സുസ്ഥിര വികസന പദ്ധതിയാല്‍ കേരളം ആകെ അറിയപ്പെടുന്ന വികസന നായകനാണ് അദ്ദേഹം .അഞ്ചു വര്ഷം കൊണ്ടു LP ഉള്‍പെടെ ഉള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും , 42 വിദ്യാലയങ്ങള്‍ക്കു LCD പ്രോജെക്ടരും നല്‍കി കേരളത്തിലെ തന്നെ എം. എല്‍ . എ മാരില്‍ മുന്പനാണ് .
ഊര്ജ പാര്‍ക്ക് ( ENERGY Park ), ജൈവ വൈവിധ്യ പാര്‍ക്ക് ( Bio -diversity Park ) എന്നിവ 2007 ല്‍ തന്നെ വിദ്യാലയങ്ങളില്‍ ആരംഭിച്ച് ശ്രദ്ധേയനായ എം. എല്‍. എ ആണ്.കേരളത്തില്‍ തന്നെ ആദ്യമായി സര്‍കാരിന്റെ സഹായത്തോടു കൂടി ഒരു ഓട്ടിസം പാര്‍ക്ക് ചെങ്ങാലൂര്‍ Govt LP സ്കൂളില്‍ സുസ്ഥിര പദ്ധതിയുടെ കീഴില്‍ പണി പൂര്‍ത്തിയായി വരികയാണ് .
No comments:
Post a Comment