എല്ലാ പ്രധാന അധ്യാപകരും പ്രിന്സിപല്‍മാരും
സര്‍,പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ എല്ലാ ഹയെര്‍ സെക്കെന്റരി വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ്സ് മുറികളും കമ്പ്യൂട്ടര്‍/ലാപ്ടോപ് ,എല്‍.സി.ഡി.-പ്രൊജക്റ്റ്,ഇന്‍ റര്‍നെറ്റ്,..എന്നീ സൌകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ആക്കുന്നതിന്‍റെ ഉത്ഘാടനം 24/02/2012വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നമ്മുടെ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ് നിര്‍വഹിക്കുന്നതാണ് .ജനപ്രതിനിധികളും ഡി.പി.ഐ.ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ പുതുക്കാട് മണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും എല്ലാ പ്രധാന അധ്യാപകരും പ്രിന്സിപല്‍മാരും നിര്‍ബന്ധമയും പങ്കെടുക്കണമെന് ന് അഭ്യര്‍ത്ഥിക്കുന്നു .അതോടൊപ്പം
എസ്.എസ്.എ.കൊടകര ബി.ആര്‍.സി യുടെ താഴെപറയുന്ന അഞ്ചു തനതു പരിപാടികളുടെ ഉത്ഘാടനവും നടക്കും.
1."അഭിയാനം "സോവനീര്‍ പ്രകാശനം -100 പേജ്
2."അഭിയാനം"ഓഡിയോ സി.ഡി.പ്രകാശനം-13 വിദ്യാലയ ഗീതങ്ങള്‍
3."അഭിയാനം" ബ്ലോഗ് ഉത്ഘാടനം
4.കൊടകര ബി.ആര്‍.സി.യിലെ വിവിധ ക്ലാസ്സ്/സബ്ജെക്റ്റ് ആര്‍.പി.മാരെ ആദരിക്കല്‍.
5 . ശാരീരിക മാനസിക വെല്ലുവിളികളാല്‍ പരസഹായത്താല്‍ മാത്രം ജീവിക്കുന്ന 15 വയസ്സുവരെയും അതിനു മുകളിളുള്ളവരുടെയും സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാശനം (എസ്.എസ്.എ-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്കല്‍,സന്നദ്ധ സംഘടനകള്‍..പദ്ധതിരൂപികരണത്തിന് ഉപകരിക്കും വിധം)
മേല്‍ പരിപാടിയുടെ ആലോജനയോഗം 13/2/2012 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് GHSS മുപ്ലിയത്ത് നടക്കുന്നു.താങ്കള്‍ എത്തിചെരണമെന്നു അഭ്യര്‍ത്ഥിക്കുന്നു.എം.എല്‍.എ. പ്രൊഫ.സി.രവീന്ദ്രനാഥ് പങ്കെടുക്കും.
-കെ.രാജന്‍,ബി.പി.ഒ.
No comments:
Post a Comment