അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Wednesday 12 September 2012


'അമ്മയും മകളും' വിദ്യാഭ്യാസ പരിപാടി.
സര്‍വ ശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ 'ഹെല്പ് ഡസ്ക് 'ന്‍റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യു.പി-എച്.എസ്.ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അധ്യാപികക്കും  ഉള്ള അവബോധ ക്ലാസ് വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍  നടന്നു . പരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പുതുക്കാട് ഗവ.വോക്കെഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്‌ അമ്പിളി ഹരി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ടണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു കാളിയങ്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജീവന്‍,സുലോചന,ബി.പി.ഓ.കെ രാജന്‍,പ്രിന്‍സിപ്പല്‍ കെ.എന്‍.ലീല,ട്രൈനെര്‍ പി.ഗീത,പി.വി.ലിജി,ഗ്ളിന്ട ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. മറ്റു പഞ്ചായത്ത് തല പരിശീലന കേന്ദ്രങ്ങളായ   എ.പി.എച്.എസ്,അളഗപ്പനഗര്‍,  ജി.എല്‍.പി.എസ്,കൊടകര,  ജി.എല്‍.പി.എസ്, റ്റത്തൂര്‍,ഡി.എച്.എസ്.,തലോര്‍,ജി.വി.എച്.എസ്.എസ്,പുതുക്കാട്,സെന്‍റ് റാഫേല്‍ യു.പി.എസ്,കല്ലൂര്‍,
ജെ.യു.പി.എസ്,വരന്തരപ്പിള്ളി എന്നീ വിദ്യാലയങ്ങളില്‍  നടന്ന പരിശീലനങ്ങള്‍ക്കു എം.വി.തോമസ്‌,കെ.സി.സതീശന്‍,വി.എം.ഉഷ മണി .ഓ.ജെ.വിന്‍സി,കെ.രമ,പി.വി.ആന്റോ,കെ.അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.സെപ്ത.12 നു രാവിലെ 10 .30മുതല്‍ ഒരുമണി വരെയായിരുന്നു പരിശീലനം. 
       -കെ.രാജന്‍,ബി.പി.ഒ.

No comments:

Post a Comment

Thank You .Visit Again.