അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Friday 19 October 2012

ONE DAY TRAINING TO  THE CHARGE TEACHER OF VIDYAARANGAM KALASAHITYAVEDI ON 30/10/12 AT GLPS KODAKARA.
THE SCHOOL LEVEL  VIDYAARANGAM FEST ON 1/11/12. 
WE NEEDED 100% PARTICIPATION.
DO ASSURE THE PARTICIPATION OF Ur SCHOOL.
DO SEND  A REPLY FOR THIS MAIL.

-BPO 

ENGLISH FEST- K.V.U.P.S Manakulangara









Tuesday 9 October 2012



ഗണിതോല്‍സവം:അധ്യാപകപരിശീലനം ഒക്ടോബര്‍ 11  ന്
2012 അന്താരാഷ്‌ട്രഗണിത വര്‍ഷാചരണത്തിണ്ടെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ ഗണിത അധ്യാപകര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു.ഒക്ടോബര്‍ 11 ന് കൊടകര ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന പരിശീലനതിലേക്ക് ഒരു വിദ്യാലയത്തില്‍    നിന്ന് ഒരു അധ്യാപകനെ/അധ്യാപികയെ അയക്കണം.അവര്‍ വിദ്യാലയത്തിലെ മറ്റു അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.  പരിശീലങ്ങളില്‍ നൂറുശതമാനം പങ്കാളിത്തം ഉറപ്പുവരുത്തണം എന്നതിനാല്‍ പ്രധാന അധ്യാപകര്‍ അവരുടെ വിദ്യാലയ പ്രാധാന്യം ശ്രദ്ധിക്കണം.
-ബി.പി.ഒ.  

Wednesday 3 October 2012




വാര്‍ത്ത  
വിദ്യാഭ്യാസ അവകാശ നിയമം: പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.
സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.1/04/2013നു നിയമം സമ്പൂര്‍ണമായി കേരള ത്തില്‍ നടപ്പില്‍  വരികയാണ്.ഒരു സി.ആര്‍.സി.CO -ORDINATOR  ഉം രണ്ടു ടി.ടി.സി.വിദ്യാര്‍ഥികളും ചേര്‍ന്ന സംഘം എല്ലാ വിദ്യായങ്ങളും സന്ദര്‍ശിച്ചു അധ്യാപകര്‍, രക്ഷിതാക്കള്‍,കുട്ടികള്‍,ജനപ്രതിനിതികള്‍ എന്നിവരുമായി അവകാശനിയമത്തിന്റെ പ്രാധാന്യം  ബോധ്യമാക്കി പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കും. ബി.ആര്‍.സി.തല പ്രചാരണ ആരംഭത്തിന് ബി.പി.ഒ.കെ.രാജന്‍,എം.വി.തോമസ്‌,പി.ഗീത,കെ.സി.സതീശന്‍,പി.വി.ആന്റോ ,K.REMA
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്ലാ രക്ഷിതാക്കളുടെയും പോതുജനഗളുടെയു ജനപ്രതിനിതികളുടെയും സഹകരണം ഉണ്ടാകണമെന്ന് ബി.പി.ഒ.അഭ്യര്‍ഥിച്ചു.

Tuesday 2 October 2012


ഇംഗ്ലീഷ് ഫെസ്റ്റ്.

പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം രസകരവും ഫലപ്രദവും ആക്കുന്നതിനായി സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ഏകദിന ഇംഗ്ലീഷ് പരിശീലനം നല്‍കുന്നു.ഒക്ടോ.4 വ്യാഴാഴ്ച കൊടകര ഗവ.എല്‍.പി.എസ്സില്‍ നടക്കുന്ന പരിശീലനത്തില്‍  ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അദ്ധ്യാപകന്‍ എന്നനിലയില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക/ന്‍ ആണ്   പങ്കെടുക്കേണ്ടത്.അധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ടെക്സ്റ്റ്‌ ബുക്കും ഹാന്‍ഡ്‌ ബുക്കുമായി എത്തണം.  പരിശീലത്തില്‍ പങ്കെടുക്കുന്ന അധ്യാപിക അവരുടെ സ്കൂളിലെ മറ്റു ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
-കെ.രാജന്‍.,ബി.പി.ഒ.

Monday 1 October 2012

സര്‍,
ഒക്ടോ.2മുതല്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കേണ്ട ശുചിത്വ വാരാചരണ പരിപാടിയുടെ ബ്രോഷേര്‍ ഇതോടൊപ്പം അയക്കുന്നു.ഇതുമായി ബന്ധപെട്ട നിര്‍ദേശങ്ങള്‍ AEO -DEO OFFICE വഴി ലഭിചിരിക്കുമല്ലോ!  ഇതില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു നാളെ തന്നെ നടപ്പില്‍ വരുത്തണം.
ഈ അറിയിപ്പിന് ഇപ്പോള്‍ തന്നെ ലഭിച്ചതായി REPLY നല്‍കണം.വാരാചരണത്തിന് ശേഷം നിര്‍ബന്ധമായും ബി..ആര്‍.സി.യില്‍ റിപ്പോര്‍ട്ട്‌ നല്‍കണം.ഈ ബ്രോഷറിന്റെ ഹാര്‍ഡ് കോപി ബി.ആര്‍.സി.യില്‍ നിന്ന് വാങ്ങണം 

-ബി.പി.ഒ. 


Thank You .Visit Again.