അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Saturday 25 February 2012

കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കണം-എം.എല്‍.എ. രവീന്ദ്രനാഥ്


മാതൃഭൂമി  റിപ്പോര്‍ട്ട്‌ Posted on: 26 Feb 2012


മുപ്ലിയം: കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുകയാണ് ഇ-ലേണിങ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു. ഇ-ലേണിങ് മണ്ഡലം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂള്‍ ക്ലാസ്സുകളും ഹൈടെക് ആക്കിയതിനു ശേഷമേ പദ്ധതി പൂര്‍ണ്ണതയിലെത്തൂ എന്നും എം.എല്‍.എ. പറഞ്ഞു. പദ്ധതി പ്രകാരം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും എല്‍.സി.ഡി.പ്രൊജക്ടറും നല്‍കും. എല്ലാ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ക്കും ഇതു നല്‍കും. മുപ്ലിയം ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഹു ഹാജി മുഖ്യാതിഥിയായിരുന്നു. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍, ടി.ജി.ശങ്കരനാരായണന്‍, എസ്.എം. നൂര്‍ജഹാന്‍, കെ.എം. സോമസുധ, ഇ.എ.ഓമന, റോസമ്മ എബ്രഹാം, ബിന്ദു അശോകന്‍, പി.കെ. പ്രസാദ്, ടി.എസ്. ബൈജു, ടി.വി. ഉണ്ണികൃഷ്ണന്‍, പി.വി. രാജന്‍, വി.എസ്. ജോഷി, എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment

Thank You .Visit Again.