ഓണാഘോഷം പ്രത്യേക പരിഗണനാര്‍ഹരായ കുട്ടികള്‍ക്കൊപ്പം
സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി യുടെ ഓണാഘോഷം ശാരീരിക-മാനസിക വിഷമതകലാല്‍ വിദ്യാലയത്തില്‍ പോകാന്‍ കഴിയാത്തവരും പഞ്ചായത്ത് തല പരിഹാരബോധന ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവരുമായ നൂറു കുട്ടികളും അവരുടെ അമ്മമാരോടും ഒപ്പം.ഓഗസ്റ്റ് 25 നു രാവിലെ 10നു പുതുക്കാട് ഗവ.വോക്കെഷനല്‍ ഹയര്‍ സെക്കേന്ടെരി സ്കൂള്‍ ഓടിറ്റൊരിയത്തില്‍ ചേരുന്ന "നമുക്ക് മുന്നേറാം " ഓണാഘോഷ സംഗമം ഡി.വൈ.എസ്.പി. ,സി.ആര്‍.സേവ്യര്‍ ഉദ്ഘാടനം ചെയ്യും.പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ഹരി അധ്യക്ഷയാകുന്ന യോഗത്തില്‍ തൃക്കൂര്‍പഞ്ചായത്ത് പ്രസിഡന്റ് ഷെന്നി ആന്‍റോ പനോക്കാരന്‍ ,ജില്ലാ പഞ്ചായത്ത്മെമ്പര്‍അജിത രാധാകൃഷ്ണന്‍ ,പുതുക്കാട് പഞ്ചായത്ത്വിദ്യാഭ്യാസ സ്ടാന്ടിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു കാളിയങ്കര,ആഏഓ എം.ആര്‍.വിനോദ്കുമാര്‍,ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ഡി.സുരേഷ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആകും.തുടര്‍ന്ന് കുട്ടികളുടെയും ബി.ആര്‍.സി.അധ്യാപകരുടെയും കലാപരിപാടികളും ഓണസദ്യയും.
-കെ.രാജന്‍,ബി.പി.ഒ.
No comments:
Post a Comment