കുട്ടികളെ കിട്ടാനില്ലെന്നോ, കാണൂ കോടാലി ഗവ. എല്‍.പി. സ്‌കൂള്‍
Posted on: 05 Jun 2012
Please Visit This Video
കൊടകര:പൊതു വിദ്യാലയങ്ങളില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലെന്ന വാദത്തിന് വെല്ലുവിളിയായി കോടാലി ഗവ. എല്‍.പി. സ്‌കൂള്‍. 86 കുട്ടികളാണ് തിങ്കളാഴ്ച ഒന്നാം ക്ലാസിലേക്ക് ഇവിടെ പ്രവേശനം നേടിയത്. പ്രീപ്രൈമറി വിഭാഗത്തില്‍ 171 കുഞ്ഞുങ്ങളെത്തി.
വിവിധ ക്ലാസുകളിലായി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുത്തന്‍ കസേരയും മുതുനെല്ലിക്കയും ആയിട്ടായിരുന്നു പ്രവേശനോത്സവം. പൂമ്പാറ്റയെ വരച്ചിട്ട പുത്തന്‍ കസേരയിലിരുന്ന്, മാഷ് കൊടുത്ത മുതുനെല്ലിക്ക കടിച്ചപ്പോള്‍ അറിവിന്റെ ആദ്യ കയ്പിന് പിന്നെ മധുരമെന്നും ആദ്യപാഠമായി... ഒന്നാംക്ലാസില്‍ ആദ്യദിനമെത്തിയ കുരുന്നുകള്‍ക്കായി വിസ്മയങ്ങളോരോന്നായി വന്നതോടെ കോടാലി ഗവ. എല്‍.പി. സ്‌കൂളില്‍ പ്രവേശനം ഉത്സവം തന്നെയായി.
പ്രൗഢികാട്ടി കുട്ടികളെ ആകര്‍ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തെ അതിശയമാക്കിയത് രക്ഷാകര്‍ത്താക്കളുടെ പിന്തുണയാണെന്ന് പ്രധാനാധ്യാപകന്‍ എ.വൈ. മോഹന്‍ദാസ് പറഞ്ഞു. ഒന്നാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പി.ടി.എ.യാണ് 100 കസേരകള്‍ സമ്മാനിച്ചത്. നഴ്‌സറി കുട്ടികള്‍ക്കും കസേര കൊടുക്കാമെന്നറിയിച്ച് ആദ്യദിനം സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ സംഭാവന നല്‍കി.
പ്രവേശനോത്സവത്തില്‍ രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അശോകന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment