അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Saturday, 25 February 2012

കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കണം-എം.എല്‍.എ. രവീന്ദ്രനാഥ്


മാതൃഭൂമി  റിപ്പോര്‍ട്ട്‌ Posted on: 26 Feb 2012


മുപ്ലിയം: കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുകയാണ് ഇ-ലേണിങ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു. ഇ-ലേണിങ് മണ്ഡലം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂള്‍ ക്ലാസ്സുകളും ഹൈടെക് ആക്കിയതിനു ശേഷമേ പദ്ധതി പൂര്‍ണ്ണതയിലെത്തൂ എന്നും എം.എല്‍.എ. പറഞ്ഞു. പദ്ധതി പ്രകാരം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും എല്‍.സി.ഡി.പ്രൊജക്ടറും നല്‍കും. എല്ലാ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ക്കും ഇതു നല്‍കും. മുപ്ലിയം ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഹു ഹാജി മുഖ്യാതിഥിയായിരുന്നു. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍, ടി.ജി.ശങ്കരനാരായണന്‍, എസ്.എം. നൂര്‍ജഹാന്‍, കെ.എം. സോമസുധ, ഇ.എ.ഓമന, റോസമ്മ എബ്രഹാം, ബിന്ദു അശോകന്‍, പി.കെ. പ്രസാദ്, ടി.എസ്. ബൈജു, ടി.വി. ഉണ്ണികൃഷ്ണന്‍, പി.വി. രാജന്‍, വി.എസ്. ജോഷി, എന്നിവര്‍ പ്രസംഗിച്ചു.


Wednesday, 22 February 2012

                                                                      WELCOME



Shri.P.K. ABDU RABB
 MINISTER FOR EDUCATION
KERALA


                                                                            THANK YOU
                                                           SSA - BRC- KODAKARA- THRISSUR

Tuesday, 21 February 2012

E- Learning Mandalam Padhathi- മൂന്നാം ഘട്ടം ഉദ്ഘാടനം


E- Learning Mandalam Padhathi- മൂന്നാം ഘട്ടം ഉദ്ഘാടനം 


 എല്ലാ പ്രധാന അധ്യാപകര്‍ക്കും പ്രിന്സിപ്പല്‍മര്‍ക്കും,
  നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ നോട്ടീസ് ഇതോടൊപ്പം നിങ്ങളുടെ PTA -.MPTA പ്രസിടണ്ട് മാരെയും നിര്‍വാഹകസമിതി അങ്കങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കണം. അന്ന് GHSS   MUPLIYATH    വെച്ച് 1 30.നു എല്ലാ പ്രധാനാധ്യപകരുടെയും  യോഗം ഡി.ഡി.,ഡി.പി.ഒ.,എ.ഇ.ഒ.മാര്‍ പങ്കെടുക്കും.നമ്മുടെ ബി.ആര്‍.സി.യുടെ ഇനി പറയുന്ന തനതു പരിപാടികളും ഉത്ഘാടനം ചെയ്യുന്നുണ്ട്.
1. അഭിയാനം -വിദ്യാലയഗീതങ്ങള്‍ ഓഡിയോ സി.ഡി.
2.അഭിയാനം -സോവനീര്‍ -100 പേജ് 
3 .അഭിയാനം -ബ്ലോഗ്‌ 
4 .തുടങ്ങിയ നോടിസില്‍ പറയുന്ന പരിപാടികള്‍ നമുക്ക് വിജയിപ്പിക്കെണ്ടാതുണ്ട്...


സ്കൂളുകളില്‍ ഇനി പുതിയ പ്രാര്‍ത്ഥന ഗീതങ്ങള്‍ 

സ്കൂള്‍ അസംബ്ലികളില്‍ ഇനി പുതിയ പ്രാര്‍ത്ഥന ഗീതങ്ങള്‍ മുഴങ്ങും . സര്‍വ ശിക്ഷ കൊടകര ബി , ആര്‍ . സി  പ്രവര്‍ത്തകര്‍  പ്രാര്‍ത്ഥന ഗീതങ്ങള്‍ കൃത്യമായി ചിട്ടപെടുത്തി വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച 24- 02-12 - 2 നു മുപ്ലിയം ഗോവ്റ്റ് .ഹയര്‍ സെക്കന്ററി സ്കൂള്‍ . വിദ്യാഭ്യാസ മന്ത്രി പി . കെ . അബ്ദുറബ്  സിഡി പ്രകാശനം ചെയ്യും . സി . രവീന്ദ്രനാഥ്  ( എം. എല്‍ . എ ) അധ്യക്ഷത വഹിക്കും 
താങ്കളുടെ സാനിധ്യം അനിവാര്യമാണ് 

Thank You 
BPO- K.Rajan


അഭിയാനം സംഗീത സഭ - പ്രാര്‍ത്ഥന ഗീതങ്ങള്‍

അഭിയാനം സംഗീത സഭ - പ്രാര്‍ത്ഥന ഗീതങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്  വീഡിയോ കാണുക 


Thank You
K.RAJAN- BPO- SSA BRC KODAKARA

Thank You .Visit Again.